ഗോപന് അവളെ മറക്കാന്‍ സാധിക്കുമായിരുന്നില്ല...ഊണിലും ഉറക്കത്തിലും നീതുവായിരുന്നു മനസ്സില്‍.ദൂരെ ടൗണിലെ ഒരു ഹോസ്‌റ്റലിലേക്ക് പഠിപ്പിനായി താമസം മാറിയപ്പോഴും നീതുവുമായി ഗോപന്‍ നിരന്തരം ഫോണില്‍ ബന്‌ധപ്പെട്ടുകൊണ്ടിരുന്നു.അങ്ങനെയാണ് അയാള്‍ക്ക് മായയുടെ സ്വരം പരിചിതമായത് .മായയാണ് ഹോസ്‌റ്റലിലെ ടെലിഫോണ്‍ നീതുവിനു കണക്‌ട് ചെയ്യുന്നത്.വശ്യമായ ആ ശബ്ദവും പരിചിതനെ പോലുള്ള അവളുടെ അന്വേഷണങ്ങളും അയാളുടെ മനസ്സില്‍ വികാരത്തിന്റെ വേലിയേറ്റം തീര്ത്തുകൊന്ടിരുന്നു.
ഒരു മാസത്തെ നീതുവിന്റെ തീസിസ്സ് തീര്‍ന്നപ്പോഴെക്കും മായയുടെയും ഗോപന്റെയും ഫോണ്‍ബന്‌ധം ദൃഡമായി...ഗോപന്‍ ഇപ്പോള്‍ പരിക്ഷീണനാണ് ഇന്ന് നീതു നാട്ടില്‍ വരുമ്പോള്‍ എങ്ങനെ ഈ കാര്യം അവളെ പറഞ്ഞുമനസ്സിലാക്കും...ഇന്നു വൈകുന്നേരം ബീച്ചില്‍ വരുമ്പോള്‍ എന്തായാലും ഈ കാര്യം പറയണം..അങ്ങനെ
ഉറപ്പിച്ചുകൊണ്ടാണ് അയാള്‍ ബീച്ചില്‍ നീതുവിനെ
കണ്ടുമുട്ടിയത്..തീസീസ്സും ടൗണിലെ സംഭവങ്ങളുമായി വാചാലയാകുമ്പോഴും
അയാളുടെ മനസ്സില്‍ ഫോട്ടോവിലൂടെ മാത്രം കണ്ടിട്ടുള്ള മായയുടെ
രൂപമായിരുന്നു...ഗോപേട്ടന് ഇതെന്താ പറ്റിയതെന്ന് ചോദിക്കുമ്പോള്‍
അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു..നിരന്തരമായ അവളുടെ ചോദ്യത്തിനു മുന്‍പില്‍ അയാള്‍ തന്റെ മനസ്സു തുറന്നു..
`നമുക്ക് പിരിയാം നീതു നിനക്ക് എന്നെക്കാള്‍ പഠിപ്പും ജോലിയുമുള്ള ഒരാളെ കിട്ടും,ഞാന്‍ വേറൊള്‍ക്ക്...'
ഒറ്റശ്വാസത്തില്‍ മായയുമായുള്ള ബന്‌ധം പറഞ്ഞുതീരുന്നതിനു മുന്‍പേ അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.അയാളവളെ ആശ്വസിപ്പിച്ചില്ല.അവള്‍ കടലിലെ ഓളങ്ങളിലേക്ക് നോക്കിയിരിക്കുമ്പോഴും അയാള്‍ ആശ്വസിച്ചിരുന്നു.അങ്ങനെ കുറച്ചുനാളത്തെ രണ്ടുവള്ളങ്ങളില്‍ ചവിട്ടിയുള്ള യാത്ര അവസാനിച്ചിരിക്കുന്നു..നാളെ തന്നെ മായയെ നേരിട്ടു കാണണം...ഒരുപക്ഷേ ദൈവമായിട്ട് മായയെ തന്നിലേക്ക് ആകര്‍ഷിച്ചതാകാം...താനിപ്പോള്‍ സ്വതന്ത്രനാണ്.ഞാന്‍ നീതുവിനെ വഞ്ചിച്ചിട്ടില്ല..അവള്‍ എംഏ സൈക്കോളജിയാണ്..എല്ലാം മനസ്സിലാക്കാവുന്ന പക്വതയുണ്ട്..കുറച്ചുനേരത്തെ
നിശബ്‌ദതയ്‌ക്കൊടുവില്‍ അവളെഴുന്നേറ്റു നിന്നുകൊണ്ട് അയാളുടെ കരം ഗ്രഹിച്ചു...കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാളെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.....
`എന്റെ ഗോപേട്ടന്‍ വലിയവനാ ഹൃദയമുള്ളവന്‍...ഇത്ര വലിയ ഒരു മനസ്സ് കാണാന്‍ എനിക്കുസാധിച്ചില്ല..എനിക്കിപ്പോള്‍ ഒരു വിഷമവുമില്ല...അതും ചേട്ടന്‍ മായക്കൊരു ജീവിതം കൊടുക്കുമ്പോല്..ജന്മനാ രണ്ടുകാലുകള്‍ക്കും പരാലിസിസ്സ് ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന അവളുടെ മനസ്സ്‌കാണാന്‍ ചേട്ടനുമാത്രമേ സാധിക്കു.നമുക്ക് പിരിയാം..ഞാനൊരിക്കലും ചേട്ടനെ വെറുക്കില്ല.....'
പിന്നീട് എന്തൊക്കെയോ അവള്‍ പറയുന്നുണ്ടായിരുന്നു.ഒന്നും കേള്‍ക്കുന്നില്ല...ഒടുവില്‍ കൈ വിടുവിച്ച് അവള്‍ നടന്നകലുമ്പോള്‍ നെന്‍ചു തിരുമികൊണ്ട് ഒരിറ്റു വെള്ളത്തിനായി അയാള്‍ ദാഹിച്ചു...
Subscribe to:
Post Comments (Atom)
No comments:
Post a Comment